മാളയിലെ ജൂതസ്മാരകങ്ങള്‍
![]() |
| മാളയിലെ ജൂതശ്മശാനം |
പുരാതന
യഹൂദ
കേന്ദ്രങ്ങളിലൊന്ന്
എന്ന
നിലക്കാണ്
കേരളചരിത്രത്തില്‍
മാളയുടെ സ്ഥാനം.
ജൂതര്‍ ആദ്യമെത്തിയത്
മലബാറിലാണെന്ന്
പറയപ്പെടുന്നു.ക്രിസ്തുവിനു
മുമ്പ്
650ലാണ്
അവര്‍ കൊടുങ്ങല്ലൂരില്‍ എത്തുന്നത്.
അതുവഴിയാണ്
ഏകദേശം
ആയിരം
വര്‍ഷങ്ങള്‍ക്ക്
മുമ്പ്
തൃശൂര്‍ ജില്ലയിലെ മാളയില്‍
ഒരു
ജൂത
അധിവാസ
കേന്ദ്രം
സ്ഥാപിക്കപ്പെടുന്നത്.
(സെന്റ്
തോമസ്
കേരളത്തിലെത്തിയപ്പോള്‍ വരവേല്‍ക്കാന്‍എത്തിയവരുടെ
കൂട്ടത്തില്‍
ഒരു
ജൂത
പെണ്കുട്ടിയുമുണ്ടായിരുന്നു
എന്ന്
ജൂത
ചരിത്രകാരനായ എസ്.കോടര്‍
പറയുന്നുണ്ട്.)
1948 ഇല്‍
ഇസ്രയേല്‍
സ്ഥാപിതമായപ്പോള്‍
മാളയിലെ
ജൂതരും
ആ
വാഗ്ദത്തഭൂമിയിലേക്ക്
കുടിയേറി. അതുവരെ
മാളയിലെ
വ്യാപാരമേഖലയില്‍
ജുതന്മാര്‍ക്കായിരുന്നു
മേധാവിത്വം.കേരളത്തിലെ
പ്രധാനപ്പെട്ട
എട്ടു
ജുതപ്പള്ളികളില്
ഒന്ന്
പതിനാറാം
നൂറ്റാണ്ടില്‍
പണികഴിപ്പിച്ച
മാളയിലെ സിനഗോഗ്
ആണ്.ജുതാധിവാസത്തിന്റെ
സ്മാരകങ്ങളായി
ഇന്ന്
മാളയില്‍
അവശേഷിക്കുന്നത് ജൂതശ്മശാനവും
സിനഗോഗുമാണ്.
![]() |
| സിനഗോഗ് |
ഈ രണ്ടു സ്മാരകങ്ങളും വടമ രജിസ്ട്രാര് 6/1955 നമ്പര് ആധാരപ്രകാരം മാള പഞ്ചായത്തിനെ എല്പിചിട്ടാണ് അവര്‍ ഇസ്രായേലിലേക്ക് കുടിയേറിയത്. ഈ സ്മാരകങ്ങളുടെ സംരക്ഷണത്തെ സംബന്ധിച്ച് ആറു വ്യവസ്ഥകള്‍ വച്ചുകൊണ്ടാണ് ഈ വസ്തുക്കള്‍ അവര്‍ പഞ്ചായത്തിന് കൈമാറിയത്. അതില്‍ ആറാമത്തെ വ്യവസ്ഥ ഇപ്രകാരമാണ്. "The donee shall maintain at his own expense, the Jewish cemetery described in the B schedule hereto annexed and hereby entrusted to him and shall preserve the same without trespass or molestation of the tombs. Nor shall any portion of the cemetery be dug or unearthed. The compound wall bounding the cemetery on all sides and the gate in it shall also be preserved and the Donee shall meet the expenses .If any necessary for its preservation in good repair the B schedule item shall not be alienated and shall ever be preserved in its present condition without being put to any other use, nor shall the right of any member of the Jewish community to use the B schedule item as a cemetery be ever denied or questioned."
![]() |
| എം.ജി.എസ് .നാരായണനും എം.ജി.ശഷിഭൂഷനും ശ്മശാനം സന്ദര്‍ശിച്ചപ്പോള്‍ |
![]() |
| തകര്‍ന്ന ചുറ്റുമതില്‍ |
23 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സിനഗോഗും 4 ഏക്കര്‍ വിസ്തീര്ണ്ണമുള്ള ശ്മശാനവുമാണ് വ്യവസ്ഥകളോടെ പഞ്ചായത്തിന് കൈമാറിക്കിട്ടിയത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് പഞ്ചായത്ത് അധികാരികളില്‍ നിന്ന് ഇന്നുവരെ ഉണ്ടായിട്ടുള്ളത്. ശ്മശാനത്തിന്റെ ചുറ്റുമതില്‍ പലയിടത്തും ഇടിഞ്ഞു പൊളിഞ്ഞു പോയി. ഇരുപതിലേറെ ശവക്കല്ലറകള്‍ ഉണ്ടായിരുന്നിടത്ത് മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഹോംഗാര്‍ഡുകളുടെ വെടിവൈപ്പു പരിശീലനത്തിന് ടാര്ഗെറ്റുകള്‍ ആയിരുന്നുവത്രേ ഈ കല്ലറകള്‍. മാത്രമല്ല, വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് സിനഗോഗ് കമ്മ്യൂണിട്ടിഹാള്‍ ആയും ശ്മശാനത്തിന്റെ
നാലില്‍ മൂന്നു ഭാഗവും പഞ്ചായത്ത് വക സ്റ്റെഡിയമായും മാറ്റി. പൈതൃക സംരക്ഷണ തല്പരരുടെയും ചരിത്ര സ്നേഹികളുടെയും യഹൂദ പ്രതിനിധികളുടെയും എതിര്‍പ്പു വകവെക്കാതെ യാണ് പഞ്ചായത്ത് ഭരണസമിതി ഈ കയ്യേറ്റങ്ങള്‍ നടത്തിയത്.
നാലില്‍ മൂന്നു ഭാഗവും പഞ്ചായത്ത് വക സ്റ്റെഡിയമായും മാറ്റി. പൈതൃക സംരക്ഷണ തല്പരരുടെയും ചരിത്ര സ്നേഹികളുടെയും യഹൂദ പ്രതിനിധികളുടെയും എതിര്‍പ്പു വകവെക്കാതെ യാണ് പഞ്ചായത്ത് ഭരണസമിതി ഈ കയ്യേറ്റങ്ങള്‍ നടത്തിയത്.
സിനഗോഗിന്റെയും ശ്മശാനത്തിന്റെയും അവശേഷിപ്പുകള്‍ എങ്കിലും പരിരക്ഷിക്കുന്നത് ചരിത്ര പൈതൃകത്തോട് ചെയ്യുന്ന നീതി മാത്രമായിരിക്കും. എന്നാല്‍ പുതിയ ' ഹരിത' എം.എല്‍ . എ . പുരപ്പുറം തൂക്കുന്നതിന്റെ കൂട്ടത്തില്‍ ഈ സ്മാരകാവശിഷ്ടത്തിലും കയറിപ്പിടിച്ചിരിക്കുന്നു. ശ്മശാനത്തിന്റെ അവശേഷിച്ച സ്ഥലത്ത് ഒരു കോണ്ക്രീറ്റ് ഉദ്യാനം നിര്‍മ്മിച്ച് പൈതൃകപ്പാര്‍ക്ക് എന്ന് നാമകരണം ചെയ്യുന്ന ഒരു പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിക്കഴിഞ്ഞു. ബോട്ടിംഗ് സൌകര്യമുള്ള ജലാശയം, ഷോപ്പിംഗ് കോമ്പ്ലെക്സ് , ടോയ്ലെറ്റു കള്‍ , ടിക്കറ്റ് കൌണ്ടര്‍ ,മ്യൂസിയം എന്നിങ്ങനെയുള്ള വന്‍നിര്മിതികള്‍ അടങ്ങിയ ഈ പദ്ധതിക്ക് 1 കോടി 61 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
![]() |
| സിനഗോഗിന്റെ ഉള്‍വശം |
പൈതൃക സ്മാരകത്തിന്റെ തനിമയും വിശുദ്ധിയും നഷ്ടപ്പെടുത്തുന്ന ഈ പദ്ധതി ആ ചരിത്ര സ്മാരകത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണെന്ന് മാത്രമല്ല ജൂത പ്രതിനിധികളുമായി ഒപ്പ് വെച്ച കരാറിന്റെ നഗ്നമായ ലംഘനവുമാണ്. ഈ നീക്ക ത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ' ഗ്രാമിക' എന്ന സാംസ്കാരിക സംഘടന അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചിരുന്നു. പ്രശസ്ത ചരിത്ര പണ്ഡിതരായ എം.ജി.എസ്. നാരായണന്‍ , എം.ജി.ശശിഭൂ ഷന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദിഷ്ട ടൂറിസം പ്രോജെക്ടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികാരി കള്‍ ഈ ചരിത്ര പണ്ഡിതന്മാരുടെ സാന്നിദ്ധ്യത്തില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചു യോഗം ചേരുകയും നിര്ദിഷ്ട പദ്ധതിയിലെ ഭൂരിഭാഗം നിര്മ്മിതികളും ഉപേക്ഷിച്ചു പൈതൃക സമ്പത്തിന്റെ തനിമയും വിശുദ്ധിയും നഷ്ടപ്പെടാത്ത വിധത്തില്‍ ഭേദഗതികള്‍ വരുത്തുകയും ചെയ്തു. നിര്‍മ്മാണം നിരീക്ഷിക്കാന്‍ ഒരു മോണിട്ടറിംഗ് കമ്മിറ്റിയെ ഈ യോഗം തെരെഞ്ഞെടുക്കുകയുണ്ടായി. എന്നാല്‍ എം. എല്‍ . എ യുടെ അദ്ധ്യക്ഷത യില്‍ ഈ മോണിട്ടറിംഗ് കമ്മിറ്റി ചേര്ന്ന് പഴയ കോണ്ക്രീറ്റ് പദ്ധതിയെ പുന രുജ്ജീവിപ്പിക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത് . ഈ പദ്ധതി ഈ നിലയില്‍ നടപ്പിലാവുകയാണ് എങ്കില്‍ മാളയിലെ ഈ യഹൂദസ്മാരകം പൂര്ണ്ണമായും ഇല്ലാതാവും. പൈതൃക സ്വത്തുക്കളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുക എന്നത് സംസ്കാരത്തിന്റെ ഭാഗമായി കരുതുന്ന ചിലര്‍ ചേര്ന്ന് 'പൈതൃക സംരക്ഷണ സമിതി, മാള' എന്ന പേരില്‍ ഒരു സംഘടന രൂപികരിച്ച് ഈ അപകടകരമായ നീക്കത്തിനെതിരെ പ്രവര്ത്തനം തുടങ്ങിയിട്ടുണ്ട്.
![]() |
| 1 കോടി 61 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ പ്ലാന്‍ |
( പൈതൃക സംരക്ഷണ സമിതിയുമായിബന്ധപ്പെടേണ്ട നമ്പര്‍ : 9447086932)






No comments:
Post a Comment